കട്ടപ്പന: ഇരട്ടയാർ ബസ് സ്റ്റാൻഡിനുസമീപം സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസ് കൊടിമരം ഡി.വൈ.എഫ്.ഐ. നശിപ്പിച്ചതായി പരാതി. അതിക്രമത്തിനെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകി. ഇരട്ടയാറിൽ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ കൊടിമരം നശിപ്പിക്കുകയും പതാക കത്തിക്കുകയും ചെയ്തതായി നേതാക്കൾ ആരോപിച്ചു.