അടിമാലി: കെപിഎംഎസിന്റെ നേതൃത്വത്തിൽ അടിമാലിയിൽ അവിട്ടാഘോഷം സംഘടിപ്പിച്ചു.ആഘോഷങ്ങളുടെ ഭാഗമായി ചില്ലിത്തോട്, മച്ചിപ്ലാവ്, ചാറ്റുപാറ, മന്നാംങ്കാല,ആനവിരട്ടി, 200 ഏക്കർ, മുതുവാൻ കുടി, തോക്കുപാറ തുടങ്ങിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. കെ പി എം എസ് ദേവികുളം യൂണിയൻതല അവിട്ടാലോഷം അടിമാലി യൂണിയൻ ഓഫീസിൽ സംസ്ഥാന കമ്മറ്റി അംഗം കെ കെ രാജൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജോയിന്റ് കൺവീനർ പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ യൂണിയൻ പ്രസിഡന്റ് സുനിൽ മലയിൽ ജന്മദിനസന്ദേശം നൽകി. എൻ കെ പ്രദീപ്, ബിജു, കെ കെ ഗിരിഷ് എന്നിവർ സംസാരിച്ചു.