അടിമാലി: അടിമാലി എട്ടുമുറി പൊട്ടൻകുളം പടിക്ക് മുകൾ ഭാഗത്തായി വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.നമ്പിയേലിൽ രാജേഷാ(35)ണ് മരിച്ചത്.മരിച്ച് ഏതാനും ദിവസങ്ങളായതായും ദുർഗന്ധം വമിച്ച് മൃതദേഹം അഴുകിയ നിലയിലാണ് കാണപ്പെട്ടതെന്നും അടിമാലി സി. ഐ അനിൽ ജോർജ്ജ് പറഞ്ഞു.രാജേഷിന് നാളുകൾക്ക് മുമ്പ് നൽകിയ ത്രാസ് തിരികെ വാങ്ങാൻ വീട്ടിലെത്തിയ ആളാണ് വീടിനുള്ളിൽ കിടക്കുന്ന മൃതദേഹം കണ്ടത്.വിവരം പൊലീസിനെ അറിയിച്ചു.അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിച്ചു.രാജേഷിന്റെ മാതാവ് നാളുകൾക്ക് മുമ്പ് മരണമടഞ്ഞതോടെ തനിച്ചായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നതെന്നു
പൊലീസ് പറഞ്ഞു.