അടിമാലി. ശ്രീ നാരായണ ഗുരുദേവന്റെ 166 മത് ചതയദിനാഘോഷം അടിമാലി യൂണിയനിലെ 26 ശാഖാ യോഗങ്ങളിലും കൊ വിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തുമെന്ന് അടിമാലി എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ, യൂണിയൻ സെക്രട്ടറി കെ.കെ.ജയൻ എന്നിവർ അറിയിച്ചു. ഘോഷയാത്ര, സമ്മേളനങ്ങൾ, ചതയദിന സദ്യ, തുടങ്ങിയവ എല്ലാം ഒഴിവാക്കുന്നതായിരിക്കും. ഗുരുമന്ദിരങ്ങളിൽ വിശേഷാൽ പൂജാ വഴിപാടുകൾ പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ നടത്താവൂ എന്ന് നിർദ്ദേശം നൽകിയതായി സെക്രട്ടറി അറിയിച്ചു.