വൈക്കം : തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും രണ്ടില ചിഹ്നവും ലഭിച്ചതിൽ കേരളാ കോൺഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം പ്രവർത്തകർ
ആഹ്ലാദം പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മാധവൻകുട്ടി കറുകയിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബ്രഹാം പഴയകടവൻ, മണ്ഡലം പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ ആന്റണി, ജിജോ കൊളുത്തുവായിൽ, ജോജോ ചെറുവള്ളി, ബെന്നി ഇഞ്ചക്കൽ, വൈക്കം മുൻസിപ്പൽ കൗൺസിലർ ഷിബി സന്തോഷ്, സന്തോഷ് വൈപ്പിചിറ, ജോസ് പള്ളിവാതുക്കൽ, ഷിജു പുള്ളോംതറ, അഖിൽ മാടക്കൽ, ജെയിംസ് മാണിക്യനാംപറമ്പിൽ, അരുൺ കളംമ്പാട്ട്തറ, ജയ്‌സൺ തച്ചനംവാതുക്കൽ തുടങ്ങിയവർ പങ്കെടുത്തു.