വൈക്കം: മഹാത്മാ അയ്യൻകാളിയുടെ അവിട്ടം ദിനാഘോഷം കെ.പി.എം.എസ് (പുന്നല വിഭാഗം) 14 ശാഖകളിലെ 650 ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തി. ഭവനങ്ങളിൽ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വൈക്കം ശാഖയിൽ നടത്തിയ ദിനാഘോഷം കെ.പി.എം.എസ് സെക്രട്ടറിയേറ്റംഗം അഡ്വ. എ. സനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബാബു വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. പി. സി. വിജയൻ, കെ. അശോകൻ, കെ. വിദ്യാധരൻ, ശ്രീദേവി അനിരുദ്ധൻ, ഹരീഷ്, ബാലചന്ദ്രൻ, മനു എന്നിവർ പങ്കെടുത്തു.