പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക. ശാഖകളിൽ പതാക ഉയർത്തൽ,ഗുരുപൂജ,പ്രാർഥന എന്നിവ നടക്കും.
കിടങ്ങൂർ:എസ്.എൻ.ഡി.പി ശാഖാ ശിവപുരം മഹാദേവക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമെ രാവിലെ പതാക ഉയർത്തൽ, ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ,എൻഡോവ്‌മെന്റ് വിതരണം എന്നിവ നടക്കും.
കുമ്മണ്ണൂർ:എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിൽ ഗുരുദേവ ജയന്തി രാവിലെ ഗണപതിഹോമം, ഗുരുപൂജ എന്നിവയോടെ ആഘോഷിക്കും. 9ന് ശാഖാ പ്രസിഡന്റ് കെ.കെ ഗോപിനാഥൻ പതാക ഉയർത്തും.