പൊൻകുന്നം: ശ്രീനാരായണ ഗുരുദേവന്റെ 166ാമത് ജയന്തിദിനം എസ്.എൻ.ഡി.പി.യോഗം ശാഖകളുടേയും ഇതര സംഘടനകളുടേയും ആഭിമുഖ്യത്തിൽ നാടെങ്ങും ആഘോഷിച്ചു. സംസ്ഥാനത്ത് നിലനിൽക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം.ഘോഷയാത്ര,സമൂഹ ആരാധന,അന്നദാനം എന്നിവ ഒഴിവാക്കി.
എസ്.എൻ.ഡി.പി.യോഗം 1044ാം നമ്പർ പൊൻകുന്നം ശാഖയിൽ പ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ പതാക ഉയർത്തി.ഗുരുപൂജ,ചതയദിന പ്രത്യേകപൂജ പ്രസാദ വിതരണം എന്നിവയായിരുന്നു പ്രധാനപരിപാടികൾ.

ഇളമ്പള്ളി: 4840ാം നമ്പർ ശാഖയിൽ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം ലളിതമായ ചടങ്ങുകളോടെ നടന്നു.പ്രസിഡന്റ് കെ.ജ്യോതിലാൽ പതാക ഉയർത്തി.ഗുരുദേവകൃതികളുടെ പാരായണം,ഗുരുപൂജ,ചതയപൂജ,ദീപാരാധന എന്നിവ നടന്നു.

ചിറക്കടവ്:54ാം നമ്പർ ചിറക്കടവ് ശാഖയിൽ പ്രസിഡന്റ് പി.വി.ദാസ് ഗൗരിശങ്കരം പതാക ഉയർത്തി.ഗുരുപൂജ, ചതയപൂജ അവാർഡ്ദാനം എന്നിവയായിരുന്നു പരിപാടികൾ.
ചിറക്കടവ് :മണ്ണനാനി ശാഖാ ഗുരുദേവക്ഷേത്രത്തിൽ ചതയദിനത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.
ഇളങ്ങുളം:എസ്.എൻ.ഡി.പി.യോഗം 44ാം നമ്പർ ഇളങ്ങുളം ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ആക്ടിംഗ് പ്രസിഡന്റ് രവീന്ദ്രൻ പതാക ഉയർത്തി.വിശേഷാൽ പൂജകൾ,ചതയപൂജ,ദീപാരാധന എന്നിവ നടന്നു.
എലിക്കുളം:45ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ ചതയദിനാഘോഷം ലളിതമയ ചടങ്ങുകളോടെ നടന്നു.
ആനിക്കാട്:449ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ ജയന്തിദിനാഘോഷം അഡ്മിനിസ്ര്‌ടേറ്റീവ് കൺവീനർ വിജയൻ ചിറയ്ക്കൽ പതാക ഉയർത്തി.തുടർന്ന് ഗുരുപൂജ,ഗുരുദേവകൃതികളുടെ പാരായണം,ദീപാരാധന എന്നീ പരിപാടികൾ നടന്നു.
തമ്പലക്കാട്: 1362ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ,ദീപാരാധന എന്നിവ ഉണ്ടായിരുന്നു.