കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു നടത്തുന്ന ഉപവാസ സമരം നാലിന് രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോർർജ് കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറൽ സെക്രട്ടറിമാരായ ലിജിൻലാൽ, എം.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.