കോരൂത്തോട്: എസ്.എൻ.ഡി.പി യോഗം 1493ാം നമ്പർ ശാഖയിൽ ഗുരുദേവജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടന്നു.പ്രത്യേക പൂജകൾ വഴിപാടുകൾ,ചതയപൂജ,അവാർഡ്ദാനം എന്നിവ നടന്നു.ശാഖയിലെ മുതിർന്ന അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായ രവീന്ദ്രൻവൈദ്യരെ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി പൊന്നാട അണിയിച്ച് ആദരിച്ചു.ശാഖാ പ്രസിഡന്റ് എം.എസ്.ജയപ്രകാശ് ഉപഹാരം നൽകി.യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്,ശാഖാ സെക്രട്ടറി എം.പി.അനീഷ് മുടന്തിയാനിയിൽ ,വൈസ് പ്രസിഡന്റ് എം.ആർ.ഷാജി,ഷാജി ഷാസ് എന്നിവർ പങ്കെടുത്തു.