കുറവിലങ്ങാട് : ഗുരുദേവ ജയന്തി ദിനത്തിൽ കരിദിനമാചരിച്ച സി.പി.എം നിലപാട് പ്രതിഷേധാർഹമാണെന്ന് ബി.ഡി.ജെ.എസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജില്ലാ സെക്രട്ടറി എൻ.കെ.രമണൻ, വൈസ് പ്രസിഡന്റ് സി.എം.ബാബു, നിയോജക മണ്ഡലം പ്രസിഡന്റ് സോമൻ കപിക്കാട്, സെക്രട്ടറി എം.ആർ.ബിനീഷ്, ടി.സി. ബൈജു, വിജയൻ ഞീഴൂർ,ധനേഷ് കെ.വി, ജനാർദ്ദനൻ കുറിച്ചിത്താനം, സദാനന്ദൻ കടപ്ലാമറ്റം, ശശി കാണക്കാരി എന്നിവർ പ്രതിഷേധിച്ചു.