മുണ്ടക്കയം: സ്വാതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരെ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പൊന്നാട അണിയിച്ച് ആദരിച്ചു. രവീന്ദ്രൻ വൈദ്യരുടെ വസതിയിലെത്തിയാണ് യൂണിയൻ ഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചും, ഓണപ്പുടവ നൽകിയും ആദരിച്ചത്, യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ ഫോണിലൂടെ ആശംസകൾ നേർന്നു.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ എം കെ രവീന്ദ്രൻ വൈദ്യർ നൽകിയ സംഭാവന നിസ്തുലമാണെന്ന് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി പറഞ്ഞു.

ശ്രീനാരായണ ഗുരുദേവനെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം ചിലരിൽ ഒരാളാണ് രവീന്ദ്രൻ വൈദ്യർ എന്നുള്ളതിനാലാ ണ് ചതയദിനം തന്നെ അദ്ദേഹത്തെ ആദരിക്കുവാനായി തിരഞ്ഞെടുത്തതെന്ന് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് പി.ജിരാജ് പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, കോരുത്തോട് ശാഖാ സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ വൈസ് പ്രസിഡന്റ് എം.ആർ. ഷാജി എന്നിവർ ആശംസ അർപ്പിച്ചു.

കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിന് വേണ്ടി അസി.കലക്ടർ രവീന്ദ്രൻ വൈദ്യരുടെ വസതിയിലെത്തി ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശം കൈമാറിയിരുന്നു

ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കഴിഞ്ഞ ദിവസം വീട്ടിലെത്തി ഓണപ്പുടവ നൽകി അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു.