മുണ്ടക്കയം: ശ്രീനാരായണ ഗുരുദേവന്റെ 166 മത് ജന്മദിനം കരിദിനമായി ആചരിച്ച സി.പി.എം നിലപാടിൽ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. പ്രസിഡന്റ് ബാബു ഇടയാടികുഴി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിറ്റ് തകടിയേൽ, സെക്രട്ടറി അഡ്വ.പി.ജിരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി.അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ സി.എൻ മോഹനൻ, എം.കെ രാജപ്പൻ, വിശ്വംഭരൻ കൊടുങ്ങ, രാജേഷ് ചിറക്കടവ്, വിപിൻ മോഹൻ കുപ്പക്കയം എന്നിവർ സംസാരിച്ചു.