obit-samkutty-57

കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കട്ടപ്പന ഐ.ടി.ഐ. ജംഗ്ഷൻ നടുവിലേചിറയിൽ സാംകുട്ടി (57) യാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച ജില്ലയിലെ നാലാമത്തെയാളാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് സംകുട്ടിയെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ഇവിടെ ചികിത്സയിലിരിക്കെ 16ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യ സ്ഥിതി വഷളായതോടെ വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആലപ്പുഴ എൻ.ഐ.വിയിലെ സ്രവ പരിശോധനയ്ക്കുശേഷം മരണം കൊവിഡ് മൂലമാണോയെന്നു ഔദ്യോഗികമായി സ്ഥിരീകരിക്കും. മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് കട്ടപ്പന ഇരുപതേക്കറിലെ പൊതുശ്മാശനത്തിൽ സംസ്‌കരിച്ചു. ഭാര്യ സുമ. മക്കൾ: ബിനിഷ്, ബിബിൻ, ബിനീത.