വൈക്കം: എസ് എൻ ഡി.പിയോഗം130 ാം നമ്പർ അക്കരപ്പാടം ശാഖയുടെ നേതൃത്വത്തിൽ അക്കരപ്പാടം ഓംകാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഗുരുദേവന്റെ 166 ാമത് ജയന്തിദിനം ആചരിച്ചു. അഗതി പെൻഷൻ വിതരണം, മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവയും നടത്തി. ജയന്തിദിനാഘോഷം പ്രസിഡന്റ് ജി. ജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ. രതീഷ്, കെ.പി. ഷാജി, വനിതാസംഘം പ്രസിഡന്റ് ഐഷാമോഹൻ, ശിവൻ പുതിയമംഗലം, സുനിൽകുമാർ, ചന്ദ്രൻ, സരസൻ, ജയകുമാർ, പ്രസന്നൻ, പ്രേമാനന്ദൻ, വിപിൻ, രഞ്ജിത്ത്, സനോജ്, എൻ. സി. ഷാജി, അമ്പിളി ബേബി എന്നിവർ നേതൃത്വം നൽകി. 8 പേർക്ക് അഗതി പെൻഷൻ വിതരണവും, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അഞ്ച് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി.