saji

കോട്ടയം : തനിക്കെതിരെ കൊടുത്തിരിക്കുന്ന പരാതി വ്യാജമാണെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ചെയർമാന്റെ ചുമതല ഇപ്പോൾ ജോസ് കെ.മാണിക്കാണെങ്കിൽ അത് വ്യക്തമാക്കെണ്ടത് അദ്ദേഹമാണ്. കോട്ടയം ജില്ലാ പ്രസിഡന്റിന്റെ ചുമതല സണ്ണി തെക്കെടത്തിനാണ് എന്ന് കാണിച്ച് ജോസ് കെ.മാണിയുടെ കത്ത് പ്രസിദ്ധപ്പെടുത്താൻ വെല്ലുവിളിക്കുന്നു. കത്ത് ഹാജരാക്കിയില്ലെങ്കിൽ തന്നെ അപകീർത്തിപ്പെടുത്താൻ പരാതി കൊടുത്ത സണ്ണി തെക്കേടത്തിനെതിരെ വ്യക്തിഹത്യയ്ക്ക് കേസെടുക്കണമെന്ന് സജി ആവശ്യപ്പെട്ടു.