kumara

കോട്ടയം: കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ ഉതൃട്ടാതി ഊരുചുറ്റു വള്ളം കളി ഇത്തവണ ഉണ്ടാകില്ലെന്ന് ദേവസ്വം അസി. മാനേജർ മുരളി കാഞ്ഞിരക്കാട്ട് അറിയിച്ചു. ഉതൃട്ടാതി നാളിൽ പതിവു പൂജകൾ നേരത്തെ തന്നെ പൂർത്തിയാക്കി ദേവീചൈതന്യം ആവാഹിച്ചുള്ള സിംഹവാഹനത്തെ തോണിയിൽ പ്രതിഷ്ഠിച്ച് കളിവള്ളങ്ങളുടെ അകമ്പടിയിൽ മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് ദേശവഴിക്കാർക്ക് ദർശനം നൽകുന്ന ആചാരമാണിത് .