തലയോലപ്പറമ്പ് :സുൽത്താന്റെ നാട്ടുകാർ വാട്ട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വല്ലകം ജീവനിലയത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ അന്തേവാസികൾക്കും ഓണക്കോടി വിതരണം ചെയ്തു. അഡ്മിൻ അഡ്വ. ശ്രീകാന്ത് സോമനിൽ നിന്നും ജീവനിലയം ഡയറക്ടർ ജയ്ക്കബ് പൂതവേലി പുതുവസ്ത്രങ്ങൾ ഏറ്റുവാങ്ങി. ഗ്രൂപ്പ് അംഗങ്ങളായ കെ.ജി അനിൽകുമാർ, ബെന്നി കുര്യാക്കോസ്, എം.ജി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.