upavasa-samaram

മറവൻതുരുത്ത് : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഉപവാസസമരത്തിന് ഐക്യദാർഡ്യം പ്രക്യാപിച്ചുകൊണ്ട് മറവന്തുരുത് ഗ്രാമപഞ്ചായത് 6, 8 വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഉപവാസ സമരം നടത്തി. ചുങ്കം കവലയിൽ നടത്തിയ ഉപവാസത്തിന് വാർഡ് പ്രസിഡന്റ് കെ. കെ സുവർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ്,ആർ.അനീഷ്, എം.ശശി, കെ. സജീവൻ, മോഹൻ .കെ തോട്ട്പുറം, പോൾ തോമസ്, വി.ആർ അനിരുദ്ധൻ, പി.ടി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.