കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മയിലാടുംപാറ 1697ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുമന്ദിരത്തിൽ പ്രസിഡന്റ് കെ.വി. രാമകൃഷണൻ പതാക ഉയർത്തി. ക്ഷേത്രം ശാന്തി സജി ചേർത്തലയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടത്തി. യൂണിയൻ കമ്മിറ്റിയംഗം സുഗതൻ വ്യാക്കുഴതെക്കേതിൽ ചതയദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ ആദിത്യ വിനോദ്, അജിൻ രഘുകുമാർ, ആരോമൽ സാജൻ എന്നിവർക്ക് സ്‌കോളർഷിപ്പ് നൽകി. ശാഖ വൈസ് പ്രസിഡന്റ് സുകുമാരൻ വാറോക്കൽ, സെക്രട്ടറി പി.എസ്. സബീഷതുടങ്ങിയവർ പങ്കെടുത്തു.