അടിമാലി: രാത്രികാലങ്ങളിൽ എത്തുന്ന കാട്ടാനയെക്കൊണ്ട് വശംകെട്ടിരിക്കുകയാണ് പഴമ്പള്ളിച്ചാൽ മേഖല. വ്യാപകമായി കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ കാട്ടാന കൃഷികൾ നശിപ്പിച്ചതിനൊപ്പം പ്രദേശത്തെ ഒരു വീടിനും കേടുപാടുകൾ വരുത്തി.ഏത് നിമിഷവും എത്തിച്ചേരാവുന്ന കാട്ടന മൂലം ജീവൻ ഭയന്നാണ് തങ്ങൾ കഴിഞ്ഞ് കൂടുന്നതെന്ന് നാട്ടുകാർ പറയുന്നു.മാസങ്ങൾക്ക് മുമ്പ് പഴമ്പള്ളിച്ചാൽ കമ്പിലൈനിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു.മൊബൈൽ കവറേജിന്റെ അപര്യാപ്തതയിൽ കാട്ടാനകൾ എത്തുന്ന വിവരം അയൽവാസികളെ അറിയിക്കാൻ സാധിക്കാതെ വരുന്നതും പ്രദേശവാസികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നണ്ട്. ആനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഫെൻസിംഗ് തീർത്തിട്ടുണ്ടെങ്കിലും അത് തകരാറിലായി കിടക്കുന്നത് പദ്ധതിയുടെ പ്രയോജനം ഇല്ലാതാക്കി.