covid

കോട്ടയം: ജില്ലയില്‍ 160 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് . ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതരായി. ആകെ 2260 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 21 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. എരുമേലി -15, ഈരാറ്റുപേട്ട-14, ഉഴവൂര്‍, നെടുംകുന്നം-9 വീതം, ചങ്ങനാശേരി-7, പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, മാടപ്പള്ളി-6 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 111 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1543 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4353 പേര്‍ രോഗബാധിതരായി. 2807 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14997 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം മാർക്കറ്റിൽ ഇന്നലെ 383 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഏഴു പേർക്കാണ് പോസിറ്റീവ് ആയത്. ഓണത്തിനു മുൻപ് മാർക്കറ്റിൽ ഇരുപതോളം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നും പരിശോധന തുടരും.