അടിമാലി: കാട്ടാനയെത്തും, പുലർച്ചവരെ നാട്ടുകാരെ ഭീതിയുടെ മുൾമുനയിലാക്കി തിരികെപ്പോകും. മൂന്നാർ മേഖലയിലാണ് കാട്ടാന പ്രശ്നക്കാരുകുന്നത്.ലോക്ക്ഡൗൺ നാളുകളിൽ ടൗണിലിറങ്ങിയ കാട്ടാനകളെ വനപാലകർ കാട്ടിലേയ്ക്ക് തുരത്തിയിരുന്നെങ്കിലും വീണ്ടും ഒറ്റ തിരിഞ്ഞും കൂട്ടമായും ജനവാസമേഖലയിൽ ഇറങ്ങുന്നതാണ് വെല്ലുവിളി ഉയർത്തുന്നത്.കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി കോളനിയിൽ ഇറങ്ങിയ കാട്ടാന കൂട്ടം പുലർച്ചെ വരെ ഇവിടെ നിലയുറപ്പിച്ചു.പ്രദേശവാസികളുടെ വാഴ കൃഷി പൂർണ്ണമായി നശിപ്പിച്ച കാട്ടാനകൾ ആകെയുള്ള ഗതാഗത മാർഗമായ നടപ്പാതയ്ക്കും കോടുപാടുകൾ വരുത്തി.മൂന്നാർ പൊലീസ് സ്റ്റേഷൻ പരിസരം, ഇക്കാനഗർ, പഴയമൂന്നാർ, മൂന്നാർ കോളനി തുടങ്ങിയ ഇടങ്ങളിലെല്ലാം കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്.കഴിഞ്ഞ ദിവസം പഴയമൂന്നാറിലെത്തിയ ഒറ്റയാൻ സർക്കാർ സ്‌കൂളിന്റെ സംരക്ഷണഭിത്തി തകർത്തിരുന്നു.ഇതുവഴിയെത്തിയ ബൈക്ക് യാത്രികൻ തലനാരിഴക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്