പാലാ: ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ പട്ടാപ്പകൽ മോഷണം നടന്നിട്ടും തുമ്പുണ്ടാക്കാനാകാതെ പാലാ പൊലീസ്.

രണ്ടു വ്യാപാര സ്ഥാപനങ്ങളിലാണ് പകൽ മോഷണം നടന്നത് . രണ്ടിടത്തേയും മോഷണദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിക്കുകയും ഇവ പൊലീസിന് ലഭിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഇന്നലെ പട്ടാപ്പകലാണ് നഗരത്തിൽ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിൽ നിന്ന് കടയുടമയുടെ മൊബൈൽ ഫോൺ കവർന്നത്. ലോട്ടറി വില്പനക്കാരനെന്ന വ്യാജേനയെത്തിയാണ് തന്ത്രത്തിൽ മൈബൈൽ കവർന്നത്. കടയുടമ അകത്തെ മുറിയിലേയ്ക്ക് പോയ തക്കത്തിന് മേശപ്പുറത്തു നിന്നു 25000ത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

കഴിഞ്ഞ ദിവസം ടൗണിലെ ഒരു സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ പാലാ സ്വദേശിനിയായ വീട്ടമ്മയുടെ ഏഴായിരം രൂപടയങ്ങിയ പേഴ്‌സാണ് മോഷ്ടാവ് കവർന്നത്. ട്രോളിയിൽ പേഴ്‌സിട്ട ശേഷം സാധനങ്ങൾ ശേഖരിക്കുന്നതിനിടെ പേഴ്‌സ് മോഷണം പോവുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്തു. രഅതേസമയം ണ്ടു സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലാ സി .ഐ. അനൂപ് ജോസ് വ്യക്തമാക്കി.