കോട്ടയം : റെയിൽപ്പാത ഇരട്ടിപ്പികലിന്റെ ജോലികൾ മുട്ടമ്പലം പ്രദേശത്ത് ആരംഭിച്ചു. ഇത് കൂടാതെ മദർ തെരേസ റോഡിലെ മേൽപ്പാലത്തിന്റെ പൈലിംങ് അടക്കമുള്ള ജോലികൾക്കും തുടക്കമായി. ഇതോടെ മദർതെരേസ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
ലോക്ക് ഡൗണിനെ തുടർന്ന് തടസപ്പെട്ട പാത ഇരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. കായംകുളം എറണാകുളം പാതയിൽ ഇനി പൂർത്തിയാകാനുള്ളത് കോട്ടയം മുതൽ ചിങ്ങവനം വരെയുള്ള പാതഇരട്ടിപ്പിക്കൽ ജോലികളാണ്. ഇതിനായാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മുട്ടമ്പലത്ത് പി.ആൻടി ക്വാർട്ടേഴ്‌സിനു സമീപത്തെ പാറപൊട്ടിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കൂടാതെ മദർതെരേസ റോഡിൽ, ഇവിടെയുള്ള ഭാഗത്തെ പാറകൾ പൊട്ടിച്ചു നീക്കുന്ന ജോലികളും നടക്കുന്നുണ്ട്.
പാതഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം വേണ്ടി വരുമെന്നു റെയിൽവേ എൻജിനീയറിംംഗ് വിഭാഗം അറിയിച്ചിട്ടുണ്ട്. ആറു മാസത്തോളം കാലം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒച്ചിഴയും വേഗമായിരുന്നു. ഈ സാഹചര്യത്തിൽ ഇനിയും നിർമ്മാണം പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല.
തടസങ്ങളില്ലാതെ...
ട്രെയിൻ ഗതാഗതം ഇനിയും പൂർവ സ്ഥിതിയിലാകാത്തതിനാൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടസമില്ലാതെ നടക്കുന്നുണ്ട്. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിലുള്ള അഞ്ചോളം പാലങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.