വൈക്കം : ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ ശ്രീനാരായണഗുരു വിചാരകേന്ദ്രം സ്വാഗതം ചെയ്തു. ചെമ്മനത്തുകര ഗുരുകൃപ പഠനകേന്ദ്രത്തിൽ കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡം പാലിച്ച് കൂടിയ യോഗത്തിൽ ഡയറക്ടർ അഡ്വ.രമണൻ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഡോ.കെ.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. മലയാളം. തമിഴ്, സംസ്കൃതം ഭാഷകളിൽ അതിസുന്ദരവും ഗഹനവുമായ കാവ്യരചന നടത്തിയിട്ടുള്ള ഗുരുവിന്റെ ദർശനവും സാഹിത്യവും വിഷയമാക്കി മറ്റ് കോഴ്സുകളോടൊപ്പം ബിരുദ, ബിരുദാനന്ദര കോഴ്സുകളും നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈക്കം നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ രാധാ വാസവൻ, ഓങ്കാരേശ്വരം ദേവസ്വം മുൻ പ്രസിഡന്റ് പി.വി.സലിം, ടി.വി.രാജൻ, കെ.എസ്.മോഹൻദാസ്, ബി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.