nagarasbaha
നഗരസഭ ചെയർമാന്റെ തെറ്റായ തീരുമാനത്തിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ചേമ്പറിൽ പ്രതിഷേധിക്കുന്നു

ചങ്ങനാശേരി :വർഷങ്ങൾ പഴക്കമുള്ള പെരുന്ന ബസ് സ്റ്റാൻഡിന് മന്നത്ത് പദ്മനാഭന്റെ പേര് നല്കാൻ തീരുമാനിച്ച നഗരസഭ ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ബഹളം.

കൗൺസിൽ അംഗങ്ങളുമായി ആലോചിക്കാതെ അജണ്ട തീരുമാനിക്കുകയും സപ്ലിമെന്ററി അജണ്ടകളായി 18 എണ്ണം കൊണ്ടു വന്നതിനെതിരെയായിരുന്നു പ്രതിഷേധം. അജണ്ടകൾ വായിക്കാതെ ചെയർമാൻ പാസായതായി പ്രഖ്യാപിച്ചത് കൈയേറ്റത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഭരണ - പ്രതിപക്ഷ അംഗങ്ങളിലെ ചിലർ സംയമനം പാലിച്ച് ചെയർമാന്റെ മൈക്ക് പിടിച്ചുവാങ്ങിയത് സംഘർഷം ഒഴിവാക്കി. സമുദായ ആചാര്യനായ മന്നത്ത് പദ്മനാഭനെ അവഹേളിക്കുന്നതിന് തുല്യമായപ്പോയി ചെയർമാന്റെ ഏകാധിപത്യപരമായ നിലപാടെന്ന് പറഞ്ഞ് 23 -ാം വാർഡ് കൗൺസിലർ സതീഷ് ഐക്കരയാണ് തുടക്കം കുറിച്ചത്. ഭരണകക്ഷി അംഗമായ അഡ്വ.മാർട്ടിൻ സ്‌കറിയ അജണ്ട ചെയർമാന്റെ ചേംബറിലേക്ക് കീറിയെറിഞ്ഞു. ചങ്ങനാശേരിയുടെ കാവൽക്കാരൻ കള്ളനാകുന്ന അവസ്ഥയാണെന്ന് മുൻ നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ആഞ്ഞടിച്ചു. പ്രതിഷേധം രൂക്ഷമായതോടെ കൗൺസിൽ യോഗം പിരിച്ചുവിടാതെ കൗൺസിൽ ഹാളിൽ നിന്ന് ചെയർമാൻ ഇറങ്ങിപ്പോയി.