എലിക്കുളം : കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയിലൂടെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം മഞ്ചക്കുഴി ക്ഷീരോല്പാദക സഹകരണ സംഘത്തിൽ
നടന്നു. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട്
ഉദ്ഘാടനം ചെയ്തു. ക്ഷീരോല്പാദക സംഘം പ്രസിഡന്റ് സി.മനോജ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ബാലചന്ദ്രൻ നായർ വെള്ളാനിക്കുന്നേൽ, ശ്രീജേഷ് മുണ്ടയ്ക്കൽ,ഷാജി ഓട്ടുക്കുന്നേൽ എന്നിവർ സംസാരിച്ചു.