കുറവിലങ്ങാട് : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കോഴാ നെടിയാക്കൽ, ഇല്ലിയ്ക്കൽ മണമ്മേൽ സയൻസ് സിറ്റി അപ്രോച്ച് റോഡ്, നസ്രത്ത് ഹിൽ മരോട്ടിത്തടം, പെരുകിലം കാട് പറത്തനാൽ എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംങ്കുഴി, ജോർജ് ചെന്നേലിൽ, മിനിമോൾ ജോർജ്, ടോമി മാക്കിയിൽ എന്നിവരും, വിവിധ വാർഡുകളിലെ ജനകീയ കമ്മിറ്റികളും എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. 7 ന് വൈകിട്ട് 4 ന് നസ്രത്ത് ഹില്ലിലും, 5 ന് സയൻസ് സിറ്റി ജംഗ്ഷനിലും നിർമ്മാണ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും.