കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് 2019-2021 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ ചെലവഴിച്ച് ചെമ്പുകുഴിയിൽ നിർമ്മിക്കുന്ന വനിതാസാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം 11 ന് രാവിലെ 10.30 ന് ആന്റോ ആന്റണി എം.പി നിർവഹിക്കും. പ്രസിഡന്റ് മറിയമ്മ ജോസഫ് അദ്ധ്യക്ഷത വഹിക്കും. 1600 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നില അങ്കണവാടി പ്രവർത്തിക്കുന്നതിനായി വിട്ട് നൽകും. രണ്ടാം നിലയിലാണ് വനിതാ തൊഴിൽ പരിശീലന കേന്ദ്രം. ഇതിനാവശ്യമായ ഫർണിച്ചറുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകും. കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ 5 സെന്റ് സ്ഥലം നൽകിയ റിട്ട.അദ്ധ്യാപകൻ വല്യേടത്ത് കൃഷ്ണപിള്ളയെ ചടങ്ങിൽ ആദരിക്കും. രണ്ടാം നിലയുടെ നിർമ്മാണോദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. ഷീ ടോയ്‌ലറ്റിന്റെ ഉദ്‌ലാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റിയൻ കുളത്തുങ്കൽ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ മുഖ്യപ്രഭാഷണം നടത്തും.