കട്ടപ്പന: സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും തോപ്രാംകുടി സഹകരണ ബാങ്ക് അംഗവുമായ തോപ്രാംകുടി കളരിക്കൽ രാജൻ വർഗീസ് പാർട്ടി അംഗത്വം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സി.പി.എമ്മിലെ ചില നേതാക്കൾ തുടരുന്ന വിഭാഗീയതയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നു അദ്ദേഹം പറഞ്ഞു. ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച കാലം മുതൽ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കരുതെന്നു പറഞ്ഞ് പ്രചരണം നടത്തി. സഹകരണ ആശുപത്രി ഭരണസമിതി, സ്വാന്തനം ട്രസ്റ്റ് കമ്മിറ്റി എന്നീ അംഗത്വങ്ങളും രാജിവച്ചതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി മനോജ് മുരളി, രാജൻ വർഗീസിനു അംഗത്വം നൽകി.