അടിമാലി:ബൈസൺവാലി നെല്ലിക്കാട് ഏല തോട്ടത്തിൽ ഉരുൾപൊട്ടൽ. ജോൺസൺസ് പ്ലാന്റേഷനിലാണ് ഉരുൾപൊട്ടിയിരിക്കുന്നത്. തോട്ടത്തിലേക്കുള്ള റോഡും ഒലിച്ച് പോയിട്ടുണ്ട്. ആളപായമില്ല.എന്നാൽ ഏല തോട്ടങ്ങളിൽ ജോലിക്ക് പോയ തൊഴിലാളികൾ തകർന്ന റോഡിനു മറുവശത്ത് കുടുങ്ങി കിടന്നു വെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി ഇരുപത് എക്കറിൽ എത്തിച്ചു.