പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ പോഷക സംഘടനയായ സൈബർസേന പുനഃസംഘടിപ്പിച്ചു. ചെയർമാനായി ആത്മജൻ.കെ, വൈസ് ചെയർമാനായി ആനന്ദ് തലനാട്, കൺവീനറായി ഗോപൻ വെള്ളാപ്പാട്, കമ്മിറ്റി അംഗങ്ങളായി അഖിൽ രാജ് (മൂന്നിലവ് ), അഖിൽ സലി (ആണ്ടൂർ ), കിരൺ മോഹൻ (തീക്കോയി ), അനീഷ് പുളിന്തറ (മാറിടം), ആഷാദ് കളപ്പുരക്കൽ (വള്ളിച്ചിറ), വിഷ്ണു വിശ്വൻ (രാമപുരം), അനിൽ ചിലമ്പിൻ കുന്നിൽ (പൂഞ്ഞാർ ), അനന്ദു പുന്നശ്ശേരിയിൽ (വലവൂർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ, കൺവീനർ എം.പി സെൻ, കമ്മിറ്റി അംഗം ലാലിറ്റ് എസ് തകിടിയേൽ എന്നിവർ പ്രസംഗിച്ചു.