കടുത്തുരുത്തി : ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 1166-ാം നമ്പർ കെ.എസ് പുരം ശാഖയിൽ ഏകാത്മകം ഗിന്നസ് റെക്കാഡ് ജേതാക്കൾക്കും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അവാർഡുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് രാജപ്പൻ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് പ്രദീപ് മരങ്ങണമറ്റം, സെക്രട്ടറി രാജു സൗപർണിക, യൂണിയൻ കൗൺസിൽ അംഗം വി.പി.ബാബു വടക്കേക്കര, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.വി.ധനേഷ്, വനിതാസംഘം പ്രസിഡന്റ് ഗീത രഘുവരൻ, യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് രാഹുൽ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.