കുമരകം : എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകദിനമായ ഇന്ന് പൂർവവിദ്യാർത്ഥികൾ ഗുരുവന്ദനം സംഘടിപ്പിക്കും. രാവിലെ 9 ന് വിർച്വൽ മീഡിയ വഴി സംഘടിപ്പിക്കുന്ന പരിപാടി സ്കൂൾ മാനേജർ അഡ്വ. വി.പി. അശോകൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ മുഖ്യസന്ദേശം നൽകും.പൂർവ വിദ്യാർത്ഥി ജോസഫ് കെ.മാത്യു ഐ.എ.എസ്,​ ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ,​ റോയ് പി.ജോർജ് (സ്കൗട്ട് ആന്റ് ഗൈഡ്)​,​ പി.ടി.എ പ്രസിഡന്റ് സി.പി. വിദ്യാനന്ദൻ,​ സ്റ്റാഫ് സെക്രട്ടറി മോനിച്ചൻ മാത്യു എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ അനിൽകുമാർ എം.എൻ അറിയിച്ചു.