thekadi

കോട്ടയം​:​ ​​അ​ന്താ​രാ​ഷ്ട്ര​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​യ​ ​തേ​ക്ക​ടി​ ഉണർന്നു. സഞ്ചാരികൾക്കായി ബോട്ടിംഗ് പുനരാരംഭിച്ചു. ആറു മാസമായി പൂട്ടിക്കിടന്ന ബോട്ട് യാർഡിൽ ആളനക്കമായി. കുമളി ടൗണിലും കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, കൊവിഡിന് ശമനം ഇല്ലാത്തതിനാൽ ഇക്കോ ടൂറിസം ഉടൻ ആരംഭിക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും ടൂറിസം ഡിപ്പാർട്ടുമെന്റിന്റെയും അറിയിപ്പ്.

കഴിഞ്ഞ സീസണിൽ വിദേശസഞ്ചാരികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് തേക്കടിയുടെ സൗന്ദര്യം നുകർന്ന് തിരികെപോയത്. ആന, കാട്ടുപോത്ത്, മാൻ, വിവിധയിനം പക്ഷികൾ എന്നിവയെ അടുത്തുകാണാൻ ഏറെ സൗകര്യങ്ങളാണുള്ളത്. ടൂറിസ്റ്റുകൾ കയറുന്ന ബോട്ട് കാട്ടാനകൂട്ടത്തിന് അടുത്ത് അടുപ്പിച്ച് ഓഫാക്കി നിർത്തി അവയെ നേരിൽ കാണാനും ഫോട്ടോകൾ എടുക്കാനും ബോട്ട് ഡ്രൈവർമാർ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ വിദേശ സഞ്ചാരികളും വടക്കേ ഇന്ത്യൻ സഞ്ചാരികളും എത്തില്ലെന്നാണ് കരുതുന്നത്.

പ്രതീക്ഷയിൽ ഹോട്ടലുടമകൾ

കൊവിഡ് പടർന്നതോടെ മാർച്ച് മാസത്തോടെയാണ് തേക്കടി ടൂറിസ്റ്റ് കേന്ദ്രം അടച്ചത്. കുമളിയിലെ കച്ചവടക്കാരുടെ ബിസിനസും മുട്ടി. തേക്കടി തുറന്നതോടെ കൂടുതൽ കച്ചവടം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മലചരക്ക് വ്യാപാര മേഖലയ്ക്കും ഉണർവാകും. കൂടുതൽ കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ ഉടമകളും. കുമളിയിൽ ചെറുതും വലുതുമായ 75ലധികം ഹോട്ടലുകളാണുള്ളത്. ഹോം സ്റ്റേകൾ വേറെയും. തേക്കടി തുറന്നതോടെ തിരികെ വരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ മിക്കവരും ജോലി ഇല്ലാതായതോടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. വളരെ കുറച്ച് ജീവനക്കാർ മാത്രമേ ഇപ്പോൾ ഹോട്ടലുകളിലും മറ്റും ജോലിചെയ്യുന്നുള്ളു. തേക്കടി തുറന്നുവെന്ന് കേട്ട് പലരും തിരികെ വന്നുതുടങ്ങിയിട്ടുണ്ട്.

ബോട്ട് യാത്രയ്ക്ക്