accident

കോട്ടയം: കൊവിഡ് കാലമായതിനാൽ ആഗസ്റ്റിൽ ജില്ലയിൽ റോഡ് അപകടങ്ങൾ കുറഞ്ഞു. എന്നാൽ

ആളുകൾ നിയമം പാലിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴയുടെ കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 5524 വാഹനങ്ങളിലെ നിയമ ലംഘനങ്ങളിലായി 6213 കേസുകൾ രജിസ്റ്റർ ചെയ്‌തു. ഇ പോസ് മിഷ്യൻ വഴി മിക്ക കേസുകളിലും അപ്പോൾ തന്നെ പിഴ ഈടാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓണക്കാലത്തുണ്ടായ അപകടങ്ങളും മരണവും കുറയ്‌ക്കാൻ സാധിച്ചതായി മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 183 അപകടങ്ങളും 27 അപകട മരണവുമാണ് ജില്ലയിലുണ്ടായത്. ഈ വർഷം ആഗസ്റ്റിൽ അപകടങ്ങളുടെ എണ്ണം 138 ആയി കുറ‌ഞ്ഞു. 14 പേർ മാത്രമാണ് മരിച്ചത്. അപകടത്തിൽപ്പെട്ടതിൽ 70 ശതമാനവും ഇരുചക്രവാഹന യാത്രക്കാരാണ്.

പിടികൂടിയ നിയമലംഘനങ്ങൾ

പിൻ സീറ്റിൽ ഹെൽമറ്റില്ലാത്തവർ - 2783

ഹെൽമറ്റ് ധരിക്കാത്തവർ - 806

കൂളിംഗ് ഫിലിം ഉപയോഗിച്ച വാഹനം-968

രജിസ്ട്രേഷൻ നമ്പർ ഇല്ലാത്തത് - 880
ഇൻഷുറൻസ് ഇല്ലാത്തത്-197
അപകടകരമായ പാർക്കിംഗ് -102
ഡ്രൈവർ ക്യാബിൻ വേർതിരിക്കാത്തത്-32
യാത്രക്കാരെ കയറ്റിയ ചരക്കു വാഹനങ്ങൾ-27
സീറ്റ് ബെൽറ്റ് ധരിക്കാത്തത്-25
ഇരു ചക്രവാഹനത്തിൽ മൂന്നു പേർ കയറിയത്-20
ചരക്ക് തള്ളിനില്ക്കുന്ന രീതിയിൽ സർവീസ് -19
അനധികൃതമായി ആയി ലൈറ്റ് ഘടിപ്പിച്ചത്-15,
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത്-15
അനധികൃതമായ ബോർഡുകൾ ഉപയോഗിച്ചത് -7

പിടികൂടിയ വാഹനങ്ങൾ : 5524

രജിസ്റ്റർ ചെയ്‌ത കേസുകൾ: 6213

ഈടാക്കിയ പിഴത്തുക 64.25 ലക്ഷം

' ഏറ്റവുമധികം അപകടങ്ങൾക്ക് കാരണമാകുന്ന അമിത വേഗതയോ ഇരുചക്രവാഹനങ്ങളുടെയും മറ്റും ഇടതു വശത്തു കൂടിയുള്ള ഒാവർടേക്കിംഗോ മോട്ടോർ വാഹനവകുപ്പ് കാണുന്നില്ലേ?. വാഹനഉടമകളിൽ നിന്ന് പിഴയീടാക്കുന്നുവെന്നല്ലാതെ അപകടങ്ങൾ കുറയ്ക്കാനുള്ള ഫലപ്രദമായ നടപടികൾ മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ല".

വാസുദേവൻ, കുമാരനല്ലൂർ

'റോഡ് സുരക്ഷ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത വാഹന പരിശോധന നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രക്കാരെ നിർത്തി കൊണ്ടുപോയ 4 സ്വകാര്യ ബസുകൾക്കും റൂട്ട് മാറിസർവീസ് നടത്തിയ 2 ബസുകൾക്കും ഡ്രൈവർ പാസഞ്ചർ ക്യാബിൻ വേർതിരിക്കാത്ത 32 ഓട്ടോ/ ടാക്‌സികൾക്കും എതിരെ കേസെടുത്തിട്ടുണ്ട്."

ടോജോ എം.തോമസ്, ആർ.ടി.ഒ

എൻഫോഴ്‌സ്‌മെൻ്റ്