gurujayathi

തലയോലപ്പറമ്പ് : ഗുരുദേവജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 1394ാം കീച്ചേരി കുലയ​റ്റിക്കര ശാഖയിലെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ അരയങ്കാവിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ദീർഘനാളായി കാടുപിടിച്ചു കിടന്ന അരയൻകാവ് മത്സ്യമാർക്ക​റ്റും പരിസരവും യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ചേർന്ന് വൃത്തിയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ശുചീകരണ പ്രവർത്തനത്തിന് യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സജേഷ് കുട്ടപ്പൻ, സെക്രട്ടറി മനോജ് എന്നിവർ നേതൃത്വം നൽകി. ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ, വാർഡ്‌ മെമ്പർമാരായ എം.കെ.രാധാകൃഷ്ണൻ ബിജോയ് കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എം.പി.നാസർ, മാർക്ക് ട്രസ്​റ്റ് ജനറൽ സെക്രട്ടറി കെ.എ.സിബി എന്നിവർ പങ്കെടുത്തു.

4472ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖാ ഗുരുമന്ദിരത്തിൽ നടന്ന ഗുരുജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എ .പ്രകാശൻ, സെക്രട്ടറി എസ്.അനിൽകുമാർ ,വനിതാ സംഘം സെക്രട്ടറി സുപ്രഭ രാജൻ , ട്രഷറർ ഓമന വിജയൻ , യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുനിൽരാജൻ, ക്ഷേത്രം ശാന്തി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു