ചങ്ങനാശേരി : തെങ്ങണ ഗുഡ്ഷെപ്പേർഡ് സ്‌കൂളിൽ അദ്ധ്യാപക ദിനം ഓൺലൈനായി ആചരിച്ചു. ചെയർമാൻ വർക്കി എബ്രഹാം കാച്ചണത്ത്, മാനേജർ ഡോ. റൂബിൾ രാജ്, പ്രിൻസിപ്പൽ ജേക്കബ് മാത്യു, പി.ടി.എ പ്രസിഡന്റ് സെബിൻ ജോൺ, വിദ്യാർത്ഥി പ്രതിനിധി നേഹ രാജീവ്, ഹെഡ്മിസ്ട്രസ് നിഷ സന്തോഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വെബിനാർ നടന്നു. ഡോ. റൂബിൾ രാജ് വിഷയം അവതരിപ്പിച്ചു. ടെസ്സി ജെയിംസ്, പി. ആർ. ഒ. സിജോ ഫ്രാൻസിസ്, ജിജോ ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .