ചങ്ങനാശേരി : നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. കരാറുകാരന് പണം നൽകാത്തതിനാൽ അറ്റകുറ്റപ്പണിയും, പുതുതായി ലൈറ്റുകൾ സ്ഥാപിക്കുന്നതും നിറുത്തിവച്ചിരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് പടിഞ്ഞാറ് പ്രദേശത്ത് ഒരാളെ പാമ്പുകടിച്ച സംഭവം ഉണ്ടായി. സന്ധ്യകഴിഞ്ഞാൽ ഇരുട്ട് നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ട ഗതികേടാണെന്ന് നാട്ടുകാർ പറഞ്ഞു.