പാലാ : അദ്ധ്യാപകദിനത്തിൽ ശ്രേഷ്ഠ അദ്ധ്യാപകർക്ക് ആദരവുമായി മാണി സി.കാപ്പൻ എം.എൽ.എ. പാലാ മണ്ഡലത്തിൽ പ്ലസ്ടു - പത്താം ക്ലാസ് പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളിൽ എത്തിയാണ് അദ്ധ്യാപകരെ എം.എൽ.എ ആദരിച്ചത്. ഏറ്റവും മഹത്തരമായ കർമ്മമാണ് അദ്ധ്യാപനമെന്നും, അദ്ധ്യാപകരെ ആദരിക്കുന്ന സമൂഹം മഹത്തായ പാരമ്പര്യമാണ് തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.