കുറവിലങ്ങാട് : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി സി.ഐ.ടി.യു കർഷക തൊഴിലാളി യൂണിയൻ, കർഷക സംഘം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കുറവിലങ്ങാട് പള്ളിക്കവലയിൽ സംഘടിപ്പിച്ച സമരം കർഷക സംഘം കടുത്തുരുത്തി ഏരിയാ പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് വി.സി. ജോർജ് അദ്ധ്യക്ഷതവഹിച്ചു. കർഷക തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി ഇ.ടി.തോമസ്, സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി സി.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.