പാലാ : വനിതാ സംവരണ ബിൽ പാസാക്കുക, ഭരണ ഘടന സംരക്ഷിക്കുക, ജനാതിപത്യ ധ്വംസനങ്ങൾക്കെതിരെ പ്രതികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ സംഘം പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടന്നു. മണ്ഡലം സെക്രട്ടറി ശ്യാമള ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ്.ഐ.ഡബ്ല്യു സംസ്ഥാന കൗൺസിൽ അംഗം പാറുക്കുട്ടി പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്യ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ്, പി.കെ.ഷാജകുമാർ, സിബി ജോസഫ്, എം.കെ.ഭാസ്‌കരൻ, പി.എൻ.റാണി, തങ്കമ്മ കരുണാകരൻ, പഞ്ചായത്ത് അംഗം ഗീത രവി എന്നിവർ പ്രസംഗിച്ചു.