കുറവിലങ്ങാട് : മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ മുട്ടുചിറ ഗവ.യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ.പ്രകാശിനെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി ആദരിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു ജി മുരിക്കൻ, ജോസ് രാഗാദ്രി, പി.ടി.എ പ്രസിഡന്റ് കുര്യച്ചൻ എന്നിവർ പങ്കെടുത്തു.