കോട്ടയം: ഓണം വാരാഘോഷവും പുലികളിയും ഓൺലൈനായതു പോലെ മലരിക്കലെ ആമ്പൽ വസന്തത്തിനും ഇ- കാഴ്ചയൊരുക്കും. ആമ്പൽപ്പാടത്ത് ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോയും ഓൺലൈനിലൂടെ പ്രദർശിപ്പിക്കും.
ആമ്പൽ ഫെസ്റ്റ്, ഇ-ഫെസ്റ്റാക്കുന്നതിന്റെ പ്രഖ്യാപനം ടൂറിസം മന്ത്രി കടംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഓരോദിവസത്തെയും ഷൂട്ട് ലൈവായി ഓൺലൈനിൽ നൽകും. ഇതുവഴി ലോകമെമ്പാടുമുള്ളവർക്ക് മലിരക്കലിൽ എത്തി ആമ്പൽ ഫെസ്റ്റ് കാണുന്ന അനുഭൂതി പകരുകയാണ് ലക്ഷ്യം. കൊവിഡ് പശ്ചാത്തലത്തിൽ പ്രദേശത്തേയ്ക്ക് ഒരാൾ പോലും വരാതിരിക്കാനുള്ള കർശന നിയന്ത്രണമാണുള്ളത്. പൊലീസും പട്രോളിംഗ് നടത്തുന്നുണ്ട്. ജനകീയ കൂട്ടായ്മയുടെ മൂന്നാം വാർഷിക സുവനീറും പുറത്തിറക്കി.