sndp

കട്ടപ്പന: ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഏകാത്മകം മോഹിനിയാട്ടത്തിൽ പങ്കെടുത്ത എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയനിലെ കുട്ടികൾക്ക് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, കൗൺസിലർ പി.എൻ. സത്യവാസൻ, എ.എസ്. സതീഷ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് സി.കെ വൽസ, സെക്രട്ടറി ലത സുരേഷ്, കൗൺസിലർ മിനി ശശി എന്നിവർ പങ്കെടുത്തു.