കട്ടപ്പന: കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല അദ്ധ്യാപക ദിനാഘോഷം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ടോമി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ ചോറ്റുപാറ ഗവ. സ്‌കൂളിലെ അജിത്കുമാർ പി, വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്‌കൂൾ അദ്ധ്യാപിക ലിൻസി ജോർജ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ കട്ടപ്പന ട്രൈബൽ സ്‌കൂളിലെ മുൻ അദ്ധ്യാപകൻ വൈ.സി. സ്റ്റീഫൻ, മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കെ.ജെ. കുര്യൻ എന്നിവർക്കും ഉപഹാരം നൽകി. ട്രൈബൽ സ്‌കൂൾ പ്രിൻസിപ്പൽ രാജി.എം, കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് ഷാജിമോൻ കെ.ആർ, റവന്യു ജില്ലാ വൈസ് പ്രസിഡന്റ് സജി ടിജോസഫ്, കട്ടപ്പന ഉപജില്ലാ എച്ച്.എം ഫോറം സെക്രട്ടറി പി.എം. തോമസ്, കട്ടപ്പന എച്ച്.എം. ഫോറം സെക്രട്ടറി ഡൊമിനിക് ജേക്കബ് എന്നിവർ പങ്കെടുത്തു.