കട്ടപ്പന: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർത്ത ജനപ്രതിനിധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. കട്ടപ്പനയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഓഫീസുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തിരുവോണ ദിനത്തിൽ ഡി.വൈ.എഫ്.ഐ. നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഓഫീസുകൾക്കുനേരെ അക്രമമുണ്ടായത്. കേസിൽ നാല് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, കെ.ജെ. ബെന്നി, കെ.എസ്. സജീവ്, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, സണ്ണി ചെറിയാൻ എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.