കട്ടപ്പന: കർഷക സംഘം, സി.ഐ.ടി.യു, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. എല്ലാ മാസവും 10 കിലോ വീതം ഭക്ഷ്യധാന്യം നൽകുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 600 രൂപയും 200 തൊഴിൽ ദിനങ്ങളും അനുവദിക്കുക, സൗജന്യ റേഷൻ അനുവദിക്കുക, കോവിഡ് സൗജന്യ ചികിത്സയും പരിശോധനയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ടോമി ജോർജ്, ലിജോബി ബേബി, സജി, സാന്റിൽ തുടങ്ങിയവർ പങ്കെടുത്തു.