മൂന്നാർ: തമിഴർ നൽവാൾവ് സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ത്യാ പേന നൻപർ പേരവെെ,മുത്തമിഴ് സംഘം , തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട 68 കുടുംബാംഗങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ അരി പലചരക്ക് സാധനങ്ങൾ ബെഡ്ഷീറ്റ് വസ്ത്രങ്ങൾ അടങ്ങിയ കിറ്റ് പെട്ടിമുടിയിലെ എസ്റ്റേറ്റലയങ്ങളിൽ എത്തി വിതരണം ചെയ്തു. ഇൻഡ്യാ പേന നൻപർ പേരവെെ കോട്ടയം ജില്ലാ ഓർഗനെെസർ വി.പി.ശിവൻ,തമിഴർ നൽവാൾവ് സംഘത്തിന്റെ ട്രഷറർ ജഗൻ,ടി.കുമാർ,വേലുസാമി,ഏറ്റുമാനൂർ സൗന്ദർ രാജൻ രാജാമണി, രമേഷ്, ഭീർമുഹമ്മദ്, ഗോവിന്ദരാജ്, ഷൺമുഖസുന്ദരം,മഹേഷ്,മഹാരാജൻ, സെന്തിൽകുമാർ തുടങ്ങിയവർ കിറ്റുകൾ വിതരണം ചെയ്തു